ആരാധനാലയത്തിന് പകരം ഭൂമി നല്‍കണമെന്ന് കരമന മുസ്ലിം ജമാ അത്ത്‌

Posted on: 15 Sep 2015



തിരുവനന്തപുരം: കരമന-കളിയിക്കാവിള പാത വികസനവുമായി ബന്ധപ്പെട്ട് പാപ്പനംകോട് മുസ്ലിം പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഏറ്റെടുക്കേണ്ടിവരുമ്പോള്‍ പകരം സ്ഥലം ലഭ്യമാക്കണമെന്ന് കരമന മുസ്ലിം ജമാ അത്ത് ആവശ്യപ്പെട്ടു.
പള്ളി മാറ്റിസ്ഥാപിക്കുന്നതില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകാതിരിക്കുന്നതിന് ഭൂമി അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കരമന മുസ്ലിം ജമാ അത്ത് പ്രസിഡന്റ് കരമന മാഹിനും ജനറല്‍ സെക്രട്ടറി എം.ജലാലുദ്ദീനും ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram