ഹൈസ്കൂള്‍ അധികൃതര്‍ മുറിച്ച മരം ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തില്‍ വീണു
Posted on: 15 Sep 2015
പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്കി
ബാലരാമപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നിന്ന മരംെൈ ഹസ്കൂള്‍ അധികൃതര്‍ മുറിച്ചുമാറ്റുമ്പോള്‍ ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിനുമേല്‍ വീണു. കെട്ടിടത്തിന് കേടുപാടുണ്ടായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്കി.
ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഇവിടെ നിന്ന ഒരു പാഴ്മരം ഞായറാഴ്ച ഹൈസ്കൂള്‍ അധികൃതര്‍ മുറിച്ചുമാറ്റി. മുറിച്ചുമാറ്റുന്നതിനിടയില്‍ ഇത് സമീപത്തുനിന്ന മറ്റൊരു മരത്തിനുമേല്‍ വീണു. ആ മരം മുറിഞ്ഞ് ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിനുമേല്‍ വീഴുകയായിരുന്നു.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഓഫീസ് മുറിയുടെ ചവിട്ടുപടികളും അതിനോടുചേര്‍ന്ന ചുമരും തകര്‍ന്നു. മരം മുറിക്കുന്ന വിവരം അറിയിച്ചില്ലെന്നും കെട്ടിടത്തിന് കേടുപാട് സംഭവിച്ചതുകൊണ്ടാണ് പരാതി നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.