ചാരായം കൈവശംെവച്ച പ്രതിക്ക് തടവും പിഴയും

Posted on: 15 Sep 2015



തിരുവനന്തപുരം: വ്യാജച്ചാരായം കൈവശംവെച്ച കേസില്‍ ആറ്റിപ്ര കീഴേ വിളയില്‍ ഹര്‍ഷകുമാറിനെ മൂന്നുവര്‍ഷം തടവിനും ഒരുലക്ഷം പിഴയ്ക്കും കോടതി ശിക്ഷിച്ചു. പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ടോണി എം. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.
പ്രതി വില്പനയ്ക്കായി വെച്ചിരുന്ന 55 ലിറ്റര്‍ വ്യാജച്ചാരായമാണ് എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പിഴ ഒടുക്കുന്നതില്‍ വീഴ്ചവന്നാല്‍ ആറുമാസം അധിക തടവ് അനുഭവിക്കണം.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കുമാരപുരം എസ്.സുരേഷ്‌കുമാര്‍ ഹാജരായി.

More Citizen News - Thiruvananthapuram