എസ്.എന്‍.ഡി.പി. മേഖലാ സമ്മേളനം നടത്തി

Posted on: 15 Sep 2015



നെയ്യാറ്റിന്‍കര: പാറശ്ശാല എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ കടയവിളയില്‍ മേഖലാ സമ്മേളനം നടത്തി. പാറശ്ശാല ജി.ജയാനന്ദന്‍ ഉദ്ഘാടനം നടത്തി.
ശാഖാ പ്രസിഡന്റ് ജി.പ്രമോദ് അധ്യക്ഷനായി. എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എന്‍.എസ്.വാസന്‍, ബി.ബിനില്‍കുമാര്‍, സി.കെ.പ്രേമകുമാര്‍, പ്രിയ, ഷാനി, സീഹാം എന്നിവര്‍ പ്രസംഗിച്ചു.
ശാഖയുടെ നേതൃത്വത്തില്‍ 21ന് ശ്രീനാരായണ ഗുരുവിന്റെ സമാധിദിനമാചരിക്കും. വൈകീട്ട് 3ന് സമാധിപൂജ നടക്കും.

More Citizen News - Thiruvananthapuram