ഓംബുഡ്സ്മാന് സിറ്റിങ്
Posted on: 15 Sep 2015
തിരുവനന്തപുരം: സംസ്ഥാന സഹകരണ ഓംബുഡ്സ്മാന് എ.മോഹന്‍ദാസ് സപ്തംബര്‍ 16, 23 തീയതികളില്‍ രാവിലെ 11ന് തിരുവനന്തപുരം ജില്ലയുടെ പരാതികള്‍ തിരുവനന്തപുരം ഓംബുഡ്സ്മാന് ഓഫീസില്‍ കേള്‍ക്കും. പരാതികള്‍ നേരിട്ടും സ്വീകരിക്കും.
മാറ്റിവെച്ചു
തിരുവനന്തപുരം: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിക്കായി ചൊവ്വാഴ്ച വഴുതക്കാട്ടെ സംസ്ഥാന മുനിസിപ്പല്‍ ഹൗസില്‍ നടത്താനിരുന്ന ഏകദിന ശില്പശാല മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും.
അപേക്ഷ ക്ഷണിച്ചു
തിരുവനനന്തപുരം: അംഗീകൃത സ്ഥാപനങ്ങളില്‍ പ്ലസ് വണ്‍ പ്രൊഫഷണല്‍ കോഴ്സ് വരെയുള്ള അംഗീകൃത പോസ്റ്റ് മെട്രിക് കോഴ്സുകളില്‍ പഠിച്ചുവരുന്നവരും നിലവില്‍ ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭ്യമാകാത്തവരുമായ 2.5 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷികവരുമാനമുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 2014-2015 വര്‍ഷം മുതല്‍ ഗവണ്മെന്റ് ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പ് നല്‍കാനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. വിശദവിവരങ്ങള്‍ www.scdd.kerala.gov.in ല്‍ ലഭിക്കും.