ദേവസ്വം: സംവരണം അട്ടിമറിച്ചെന്ന് ദളിത്-പിന്നാക്ക മുന്നണി

Posted on: 15 Sep 2015



തിരുവനന്തപുരം: നിയമസഭ പാസ്സാക്കിയ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ബില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്ക സമുദായങ്ങള്‍ക്കുള്ള 50 ശതമാനം സംവരണം 32 ശതമാനമാക്കി വെട്ടിക്കുറച്ച് സംവരണം അട്ടിമറിക്കുകയാണ് ചെയ്തതെന്ന് കേരളാ ദളിത്-പിന്നാക്ക മുന്നണി ആരോപിച്ചു.
ദേവസ്വം ബോര്‍ഡുകളിലെ പരമ്പരാഗത തസ്തികകളും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നിയമന പരിധിയില്‍ നിന്ന് ഒഴിവാക്കുക വഴി ഹൈക്കോടതി വിധി ലംഘിച്ചിരിക്കുകയാണെന്നും ആരോപിച്ചു. സംവരണം 50 ശതമാനമാക്കി എല്ലാ തസ്തികകളിലും നിയമനം നടത്താത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് മുന്നണി ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram