കഞ്ചാവുകേസിലെ പ്രതി കൊല്ലപ്പെട്ടനിലയില്‍; മൂന്നുപേര്‍ അറസ്റ്റില്‍
Posted on: 15 Sep 2015
നാഗര്‍കോവില്‍: ഭൂതപാണ്ടിക്കടുത്ത് കഞ്ചാവുകേസ് ഉള്‍പ്പെടെ വിവിധ കേസുകളിലെ പ്രതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി ഏര്‍വാടി സ്വദേശി സലാവുദ്ദീന്‍(40) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ തോവാള ചാനല്‍ക്കരയില്‍ മൃതദേഹം കണ്ട നാട്ടുകാര്‍ ആരല്‍വായ്മൊഴി പോലീസിന് വിവരം നല്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം തിരിച്ചറിഞ്ഞു. കഞ്ചാവ് കേസില്‍ ജയലിലായിരുന്ന സലാവുദ്ദീന്‍ 15 ദിവസം മുമ്പാണ് പുറത്തിറങ്ങിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവില്‍ ഒഴുകിനശ്ശേരി സെല്‍വവുമായി ജയിലില്‍വെച്ച് തര്‍ക്കമുണ്ടായെന്നും ശെല്‍വം കുവച്ചുദിവസങ്ങള്ക്കുമുമ്പ് പുറത്തിറങ്ങിയതായും വിവരം ലഭിച്ചു. തുടര്‍ന്ന് ശെല്‍വത്തെ കസ്റ്റഡിയിലെടുത്ത് പ്രത്യേക സംഘം അന്വേഷണം നടത്തി. സുഹൃത്തുക്കളായ ആരല്‍വായ്മൊഴി കുമാരപുരം ജെബിന്, വടശ്ശേരി അറുകുവിള ശെന്തില്‍കുമാര്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കൊലപാതകവുമായി ബന്ധപ്പെട്ട തുടരന്വേഷണം നടത്തുന്നു.