ചൂണ്ടയിടുന്നതിനിടെ കടലില്‍ കാണാതായി
Posted on: 14 Sep 2015
പൂന്തുറ: കടലില്‍ ചൂണ്ടിയിടുന്നതിനിടെ തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി. പൂന്തുറ പള്ളിക്ക് സമീപം ന്യൂകോളനിയില്‍ ജോര്‍ജി(62)നെയാണ് കാണാതായത്.
ഞായറാഴ്ച രാവിലെയാണ് അപകടം. പുലിമുട്ടിന് മുകളില്‍നിന്ന് ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതിനിടെ ശക്തമായ തിരയടിച്ച് കടലിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തീരദേശ പോലീസ് വൈകീട്ട് വരെ തിരച്ചില്‍ നടത്തി. പൂന്തുറ പോലീസ് കേസെടുത്തു.