കഞ്ചാവ് വിറ്റതിന് അറസ്റ്റില്‍
Posted on: 14 Sep 2015
തിരുവനന്തപുരം: അട്ടക്കുളങ്ങര-കരിമഠം കോളനി കേന്ദ്രമാക്കി കഞ്ചാവ് വില്പന നടത്തുന്ന രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. കരിമഠത്ത് ചെമ്പുപാന റഷീദ്, സെയ്ദലി എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിരവധി കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. അട്ടക്കുളങ്ങര ബൈപാസ് റോഡില്‍ കഞ്ചാവ് ചെറുപൊതികളിലാക്കി വില്പന നടത്തവെയാണ് ഫോര്‍ട്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജിചന്ദ്രന്‍ നായര്‍, എസ്.ഐ. പി.ഷാജിമോന്‍, എസ്.സി.പി.ഒ.മാരായ ഫ്രാന്‍സോ, സി.പി.ഒ.മാരായ ശ്രീകുമാര്‍, ഗോഡ്വിന്, അഭിലാഷ് എന്നിവര്‍ പ്രതികളെ അറസ്റ്റുചെയ്തത്.