തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ അറസ്റ്റ്

Posted on: 14 Sep 2015



മലയിന്‍കീഴ്: സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലുള്‍പ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ ഏഴിന് വൈകീട്ട് കുരിശുമുട്ടം സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിനു സമീപം ബീന ഭവനില്‍ ജി.അനുദാസിനെ(23) തട്ടിക്കൊണ്ടുപോയി ടി.ജി.കല്യാണമണ്ഡപത്തിനു സമീപം വച്ച് മര്‍ദിച്ച കേസിലാണ് അറസ്റ്റ്. പെരുകാവ് എല്‍.പി.എസിന് സമീപം സിദ്ധാര്‍ഥയില്‍ സിദ്ധു എന്ന് വിളിക്കുന്ന ജെ.സിദ്ധാര്‍ഥി(28) നെയാണ് മലയിന്‍കീഴ് എസ്.ഐ. ഷൈന്‍കുമാര്‍ അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram