അക്രമരാഷ്ട്രീയത്തിനെതിരെ ജനകീയസദസ് സംഘടിപ്പിച്ചു

Posted on: 14 Sep 2015



വെമ്പായം: യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് കമ്മിറ്റി അക്രമരാഷ്ട്രീയത്തിനെതിരെ കന്യാകുളങ്ങര ജങ്ഷനില്‍ ജനകീയസദസ് സംഘടിപ്പിച്ചു. അക്രമരാഷ്ട്രീയത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനും എതിരെ സംഘടിപ്പിച്ച പരിപാടി പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ഷിബു വര്‍ക്കല അധ്യക്ഷനായി. ഇ.ഷംസുദ്ദീന്‍, അഡ്വ. എം.മുനീര്‍, ജി.ലിന, പറമ്പിലകം നിസ്സാര്‍, അഡ്വ. തേക്കട അനില്‍കുമാര്‍, കൊഞ്ചിറ റഷീദ്, റഫീക്ക്, ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram