സംസ്ഥാന പുരസ്കാരം നേടിയ അധ്യാപികയെ ആദരിച്ചു
Posted on: 14 Sep 2015
വിതുര: സംസ്ഥാന അധ്യാപക പുരസ്കാരം നേടിയ വിതുര വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ എസ്. ദിവ്യയെ ഫ്രാറ്റ് വിതുര മേഖലാസമിതി ആദരിച്ചു. ജില്ലാപ്പഞ്ചായത്തംഗം സോഫിതോമസ് ഉപഹാരം നല്കി. എസ്. സതീശചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ജി. ബാലചന്ദ്രന് നായര്‍, മാങ്കുന്നില്‍ പ്രകാശ്, പി. ബാലകൃഷ്ണന് നായര്‍, പി. ശ്രീകണ്ഠന് നായര്‍, എ.ഇ. ഈപ്പന്, ബി. സോമശേഖരന്‍ നായര്‍, പി. സോമന്, മണ്ണറ വിജയന് എന്നിവര്‍ സംസാരിച്ചു.