നിരക്ഷരതയ്ക്കെതിരെ ബാക്കത്തോണ്
Posted on: 14 Sep 2015
തിരുവനന്തപുരം: നിരക്ഷരതയ്ക്കെതിരെ-ബാക്കത്തോണ് മേക്ക് എ ഡിഫറന്‍സ് സംഘടിപ്പിച്ച ബാക്കത്തോണ് പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്നു.
അഗതിമന്ദിരങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിക്കാനായിരുന്നു പരിപാടി. പുറകോട്ടു നടക്കുന്നതിലൂടെ സമൂഹത്തിന്റെ പിന്നിരയിലോട്ട് താഴ്ത്തപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വ്യക്തി-പ്രസ്ഥാന ഭേദമന്യേ ഈ പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു.
ഏറ്റവും അധികം ആള്ക്കാര് പുറകോട്ടു നടക്കുന്നതിലൂടെ ഈ ഇനത്തില്‍ ലോക റെക്കോര്‍ഡ് നേടാനാണ് സംഘാടകരുടെ ശ്രമം.