സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവുവില്പന: രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 14 Sep 2015



മംഗലപുരം: മുരുക്കുംപുഴയില്‍ സ്‌കൂള്‍ക്കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവുവില്പന നടത്തിവന്നിരുന്ന രണ്ടുപേരെ മംഗലപുരം പോലീസ് അറസ്റ്റുചെയ്തു. മുരുക്കുംപുഴ മണ്ണാത്തൊടി സജിത്ത്, ഗിരീഷ് എന്നിവരെയാണ് സ്‌കൂള്‍പ്പരിസരത്തുനിന്ന് അറസ്റ്റുചെയ്തത്.

ഇവര്‍ കൈവശം സൂക്ഷിച്ചിരുന്ന 20 കഞ്ചാവുപൊതികള്‍ പോലീസ് കണ്ടെടുത്തു. സ്‌കൂള്‍ക്കുട്ടികള്‍ക്ക് 200 മുതല്‍ 500 വരെ രൂപയ്ക്കാണ് പ്രതികള്‍ കഞ്ചാവുപൊതികള്‍ വിറ്റിരുന്നത്. കഞ്ചാവ് മധുരയില്‍നിന്ന് തീവണ്ടിയില്‍ മുരുക്കുംപുഴയില്‍ എത്തിച്ചാണ് വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

മംഗലപുരം എസ്.ഐ. വിനേഷ്‌കുമാര്‍, മനോജ് കുമാര്‍, ശ്രീജിത്ത്, മനോജ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram