മഴ പെയ്താല്‍ മേലാറ്റിങ്ങലില്‍ കറണ്ടില്ല
Posted on: 14 Sep 2015
ആറ്റിങ്ങല്‍: മേലാറ്റിങ്ങല്‍ നിവാസികള്‍ക്ക് ഇപ്പോള്‍ മഴയെ പേടിയാണ്. കാരണം മഴ പെയ്താല്‍ ഇവിടെ വൈദ്യുതി പോകും. വൈദ്യുതി എത്തണമെങ്കില്‍ പിന്നെ അടുത്ത ദിവസമാകണം. പരാതി പറഞ്ഞ് മടുത്തിരിക്കുകയാണിവിടത്തുകാര്.
വൈദ്യുതിയില്ലാത്തത് സ്കൂള്‍കുട്ടികളെ വലയ്ക്കുന്നുണ്ട്. എല്ലായിടത്തും പരീക്ഷയാണ്. ചെറുതും വലുതുമായ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് വൈദ്യുതിയില്ലാതെ പഠനംനടത്താനാവില്ല.
കാറ്റോ മഴയോ വന്നാല്‍ അപ്പോള്‍ത്തന്നെ പ്രദേശമാകെ ഇരുട്ടിലാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങളായി ഇതാണവസ്ഥ. ആലംകോട് ഓഫീസില്‍ അറിയിച്ചാല്‍ ചിലപ്പോള്‍ അടുത്ത ദിവസമായിരിക്കും നന്നാക്കാന്‍ ആളെത്തുക. മഴയാണെങ്കില്‍ രാത്രിയില്‍ ജീവനക്കാര്‍ തിരിഞ്ഞുനോക്കാറില്ലെന്നാണ് ആക്ഷേപം. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.