ചീട്ടുകളിസംഘത്തെ അറസ്റ്റുചെയ്തു
Posted on: 14 Sep 2015
പൂവാര്‍: കുമളിക്ഷേത്രത്തിനു പിന്നിലായി ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പൂവാര്‍ പോലീസ് പിടികൂടി. തിരുപുറം കുമളി സ്വദേശികളായ അജിത് (25), അശ്വിന്‍രാജ് (23), ഉണ്ണി (35), വിജീഷ് (30) എന്നിവരെയാണ് ചീട്ടുകളിക്കുന്നതിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 3050 രൂപയും പോലീസ് പിടിച്ചെടുത്തു. പൂവാര്‍ സി.ഐ. വി.എസ്. ഷാജു, എസ്. ഐ. ഷിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.