നൂറു രൂപ മുദ്രപ്പത്രത്തിന് ക്ഷാമം
Posted on: 14 Sep 2015
മലയിന്‍കീഴ്: രജിസ്ട്രേഷന് സംബന്ധമായ സാധാരണ ആവശ്യങ്ങള്‍ക്കു വേണ്ട നൂറു രൂപയുടെ മുദ്രപ്പത്രം കിട്ടാനില്ല. കഴിഞ്ഞ രണ്ടാഴ്ചയായി നൂറു രൂപയുടെ മുദ്രപ്പത്രം ട്രഷറികളില്‍ ലഭ്യമല്ലെന്ന് ആധാരമെഴുത്തുകാര്‍ പറയുന്നു.
സാധാരണ കരാറുകള്‍ക്ക് 200 രൂപയുടെ പത്രമാണ് വേണ്ടത്. ഇതിന് രണ്ട് 100 രൂപ പത്രമാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമേ ബാങ്ക് വായ്പയ്ക്കും വാടക കരാറുകള്‍ എഴുതുന്നതിനും 100 രൂപ പത്രം ആവശ്യമാണ്.