ഡോ.വയലാ വാസുദേവന്‍ പിള്ളയെ അനുസ്മരിച്ചു

Posted on: 14 Sep 2015



തിരുവനന്തപുരം: നാടകകൃത്തും സംവിധായകനും അധ്യാപകനുമായിരുന്ന ഡോ.വയലാ വാസുദേവന്‍ പിള്ളയുടെ നാലാം ചരമവാര്‍ഷികം ആചരിച്ചു. ഗാന്ധിഭവനില്‍ അനുസ്മരണ സെമിനാര്‍, വയലാനാടകത്തിന്റെ രംഗാവിഷ്‌കരണം എന്നിവയോടെയാണ് വയലാ വാസുദേവന്‍പിള്ളയെ അനുസ്മരിച്ചത്.
അനുസ്മരണസമിതി ചെയര്‍മാന്‍ ഡോ.എ.നീലലോഹിതദാസ് അധ്യക്ഷനായിരുന്നു. യോഗത്തില്‍ വയലയുടെ ഭാര്യ വത്സല വാസുദേവന്‍ പിള്ള നിലവിളക്ക് തെളിച്ചു. ഡോ.സി.ജി.രാജേന്ദ്രബാബു, പിരപ്പന്‍കോട് മുരളി, ഡോ.പോള്‍മണലില്‍, ഡോ.രാജാവാര്യര്‍, അജിത് വെണ്ണിയൂര്‍ എന്നിവര്‍ സംസാരിച്ചു. വയലയുടെ 'തേന്‍കനികള്‍' എന്ന കുട്ടികളുടെ നാടകം വെഞ്ഞാറമൂട് 'രംഗപ്രഭാത്' രംഗത്ത് അവതരിപ്പിച്ചു.

More Citizen News - Thiruvananthapuram