ഗുരുനിന്ദയ്‌ക്കെതിരെ ബി.ജെ.പി. ധര്‍ണ നടത്തി

Posted on: 14 Sep 2015



നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരുവിനെ കുരുശിലേറ്റി അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നെയ്യാറ്റിന്‍കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് കവലയില്‍ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി പൂഴിക്കുന്ന് ശ്രീകുമാര്‍ അധ്യക്ഷനായി. മഞ്ചത്തല സുരേഷ്, എല്‍.മഹേഷ്, ആര്‍.നടരാജന്‍, മണലൂര്‍ സുരേഷ്, രഞ്ജിത് ചന്ദ്രന്‍, ചന്ദ്രകിരണ്‍, ആലംപൊറ്റ ശ്രീകുമാര്‍, ഋഷികേശന്‍നായര്‍, വി.എസ്.കുമാര്‍, രാജേന്ദ്രന്‍, പൂതംകോട് സജി, ഷൗക്കത്തലി, ഷിബുരാജ് കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.


More Citizen News - Thiruvananthapuram