ബസ് റൂട്ട് നിര്‍ത്തലാക്കി; ബി.ജെ.പി. ധര്‍ണ നടത്തി
Posted on: 13 Sep 2015
വട്ടിയൂര്‍ക്കാവ് : വട്ടിയൂര്‍ക്കാവ്-കുരുവിക്കാട്- തിട്ടമംഗലം കെ.എസ്.ആര്.ടി.സി. ബസ് നിര്‍ത്തലാക്കിയതിലും, കുരുവിക്കാട് പ്രദേശത്ത് തെരുവുവിളക്കുകള്‍ കത്താത്തതിലും പ്രതിഷേധിച്ച് ബി.െജ.പി. കുരുവിക്കാട് ജങ്ഷനില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു.
ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. വി.വി.രാജേഷ് ധര്‍ണ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷകമോര്‍ച്ച വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റും, നെട്ടയം വാര്‍ഡ് കൗണ്‍സിലറുമായ എം.ആര്.രാജീവ്, ബി.ജെ.പി. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മേലത്തുമേലെ പ്രേമകുമാര്‍, വട്ടിയൂര്‍ക്കാവ് ഏരിയാ പ്രസിഡന്റ് ശിവന്കുട്ടിനായര്, ഫ്രാക്ട് വട്ടിയൂര്‍ക്കാവ് മേഖലാ പ്രസിഡന്റ് രാഘവന്‍പിള്ള, ഗുരുജി നഗര്‍ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് വി.ശശിധരന് നായര്‍ എന്നിവര്‍ സംസാരിച്ചു.