പൈങ്ങോട്ടൂരില്‍ ആംബുലന്‍സ് സൗകര്യം
Posted on: 13 Sep 2015
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ ചാത്തമറ്റം യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ആംബുലന്‍സ് സേവനം സിനിമാ താരം ഗിന്നസ് പക്രു നാടിന് സമര്‍പ്പിച്ചു. ഫ്രീസര്‍ സൗകര്യം കൂടി ഉള്‍പ്പെടുത്തിയതാണ് ആംബുലന്‍സ്. ചടങ്ങില്‍ ജന്മനാല് കൈകളില്ലാതെ കാല്‍വിരലുകള്‍കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റ്യനെ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ്സാര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അങ്കിറ്റ് ശോഭനന് അധ്യക്ഷനായി. റാജി വിജയന്, സുബിന് പി. ഗോപാല്‍, സാബു മത്തായി, റോബിന് അബ്രാഹം എന്നിവര്‍ സംസാരിച്ചു.