കൊഞ്ചിറവിള എന്‍.എസ്.എസ്.കരയോഗം ഓണാഘോഷം
Posted on: 13 Sep 2015
തിരുവനന്തപുരം: കൊഞ്ചിറവിള ഭഗവതിവിലാസം എന്‍.എസ്.എസ്. വനിതാസമാജത്തിന്റെ ഓണാഘോഷവും സ്വയം സഹായ സംഘങ്ങളുടെ വാര്‍ഷികവും ആഘോഷിച്ചു. വനിതാസമാജം പ്രസിഡന്റ് സുധാരമേശ് അദ്ധ്യക്ഷതവഹിച്ചു. കരയോഗം പ്രസിഡന്റ് എസ്.പ്രതാപചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. ആറ്റുകാല്‍ മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ലീലാകരുണാകരന്‍ മുഖ്യാതിഥിയായിരുന്നു. കരയോഗ സെക്രട്ടറി വി.കമലാസനന്നായര്, വനിതാസമാജം ഭാരവാഹികളായ മഞ്ജുള, ഇന്ദിരാകുമാരി, ശാദാമ്മ, വനിതാസമാജം സെക്രട്ടറി പ്രീതാവിജയകുമാര്, ജോയിന്റ് സെക്രട്ടറി സജീദേവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളിലെ വിജയികള്‍ക്ക് സമ്മാനദാനവും ഓണസദ്യയും നടത്തി.