കോളനി റോഡ് ഉദ്ഘാടനം
Posted on: 13 Sep 2015
പുളിമാത്ത്: ഗ്രാമപ്പഞ്ചായത്തിലെ താളിക്കുഴി വെണ്മാനം കോളനി റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രുക്മിണിഅമ്മ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ എസ്. സുസ്മിത, എ. അഹമ്മദ്കബീര്‍, ജി. ശാന്തകുമാരി, ജെ. സുരേഷ്, എസ്. ശിവപ്രസാദ്, ബി. ലീല എന്നിവര്‍ സംസാരിച്ചു.
വാര്‍ഷിക സമ്മേളനം
കിളിമാനൂര്‍: കേരള എന്‍.ജി.ഒ. അസോസിയേഷന് വാമനപുരം ബ്രാഞ്ചിന്റെ രണ്ടാംവാര്‍ഷിക സമ്മേളനം 16ന് സംസ്ഥാന സെക്രട്ടറി ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
സമൂഹ ഗണപതിഹോമം
ഇടവ: വെണ്‍കുളം പൊയ്ക കാഞ്ഞിരംനിന്നതില് യോഗീശ്വരക്ഷേത്രത്തില് 13ന് സമൂഹ ഗണപതിഹോമം, പൊങ്കല്‍, അന്നദാനം, വിശേഷാല്‍പൂജ എന്നിവ നടക്കും.
അപേക്ഷ ക്ഷണിച്ചു
വര്‍ക്കല: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയ കുരയ്ക്കണ്ണി 1035-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗാംഗങ്ങളുടെ മക്കളില്‍നിന്ന് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ 16ന് മുമ്പ് നല്‍കണം.