തെരുവ് വിളക്ക് കത്താത്തതില്‍ പ്രതിഷേധിച്ചു
Posted on: 13 Sep 2015
കല്ലമ്പലം: നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും തെരുവ് വിളക്ക് കത്തിക്കാനുള്ള നടപടി എടുക്കാത്തതില്‍ ബി.ജെ.പി. നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ലക്ഷക്കണക്കിന് രൂപ ചെലവാക്കി സ്ഥാപിച്ച പല ലൈറ്റുകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. രാത്രികാലങ്ങളില്‍ മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും കൂടുതലാണെന്ന് പരാതിയുണ്ട്. തെരുവ് വിളക്ക് കത്തിക്കാനുള്ള നടപടിയെടുക്കാത്ത പഞ്ചായത്തിനെതിരെ സമരം നടത്തുമെന്ന് ബി.ജെ.പി. അറിയിച്ചു.