ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
Posted on: 13 Sep 2015
ആറ്റിങ്ങല്‍: ഗവ. ജി.എച്ച്.എസ്.എസ്. ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബി. സത്യന് എം. എല്‍.എ. നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ എസ്. കുമാരി, ഉപാധ്യക്ഷന്‍ എം. പ്രദീപ്, ആര്. രാമു, എല്‍. ലത, അഡ്വ. സി.ജെ. രാജേഷ്കുമാര്‍, ഉണ്ണി ആറ്റിങ്ങല്‍, സി.ഐ. എം. അനില്‍കുമാര്‍, സതീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ജങ്ഷനില്‍ രാത്രിയില്‍ വെളിച്ചമില്ലാത്തതു നിമിത്തം അപകടം പതിവായിരുന്നു. നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യത്തെത്തുടര്‍ന്നാണ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയെടുത്തത്.