സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീലാലിന് സ്വീകരണം
Posted on: 13 Sep 2015
വര്‍ക്കല: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ, വര്‍ക്കല എല്‍.പി.ജി. സ്കൂള്‍ പ്രഥമാധ്യാപകന് എസ്.ശ്രീലാലിന് വര്‍ക്കല ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെയും വര്‍ക്കല ബി.ആര്.സി.യുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി.
ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ഉപഹാരസമര്‍പ്പണം വര്‍ക്കല കഹാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. വര്‍ക്കല നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വര്‍ക്കല സജീവ് ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബൈദ, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.റീന, ഡി.ഡി.ഇ. വിക്രമന്, വര്‍ക്കല എ.ഇ.ഒ. പി.രവീന്ദ്രക്കുറുപ്പ്, എസ്.എസ്.എ.ഡി.പി.ഒ. രാജേഷ്, വര്‍ക്കല ബി.പി.ഒ. സതികുമാര്‍, സാജി, എം.സാജു, പ്രൊഫ. കുമ്മിള്‍ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ മികച്ച ഗാന്ധിദര്‍ശന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട വര്‍ക്കല എ.ഇ.ഒ. പി.രവീന്ദ്രക്കുറുപ്പ്, കണ്‍വീനര്‍ ഡി.ഷിബി, കേരള സംസ്കാര കവിതാപുരസ്കാരം ലഭിച്ച വര്‍ക്കല ഉപജില്ലാ വിദ്യാരംഗം കണ്‍വീനര്‍ അനില്‍കുമാര്‍ പവിത്രേശ്വരം എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. വര്‍ക്കല ബി.ആര്.സിയുടെ നേതൃത്വത്തില്‍ നല്കിയ സ്വീകരണത്തില്‍ വര്‍ക്കല നഗരസഭാ ചെയര്മാന് എന്‍.അശോകന് ഉപഹാരസമര്‍പ്പണം നടത്തി. വര്‍ക്കല നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വര്‍ക്കല സജീവ് ആധ്യക്ഷ്യം വഹിച്ചു.