വാര്‍ഷിക സമ്മേളനം
Posted on: 13 Sep 2015
കിളിമാനൂര്‍: കേരള എന്‍.ജി.ഒ. അസോസിയേഷന് കിളിമാനൂര്‍ ബ്രാഞ്ച് വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി പ്രദീപ് താമരക്കുടി ഉദ്ഘാടനം ചെയ്തു. കെ.മോഹനന്, ടി.എസ്.നിസ്സാം, എ.ഷിഹാബുദ്ദീന്, സി.സുഗതന്, എ.പി.സന്തോഷ്ബാബു എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനം ജില്ലാപ്രസിഡന്റ് എ.എം.ജാഫര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. എസ്.ഷിഹാബുദ്ദീന് അധ്യക്ഷതവഹിച്ച ചടങ്ങില്‍ എ.എസ്.റിയാസ്, ബി.ശാന്തികുമാര്‍, പകല്‍ക്കുറി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.എസ്.നിസ്സാം(പ്രസിഡന്റ്), എസ്.അനീഷ്(സെക്ര.), ഹരിശങ്കര്‍ ജെ. കുറുപ്പ്(ട്രഷറര്‍).