കുടുംബശ്രീ വാര്‍ഷികം

Posted on: 13 Sep 2015



നെയ്യാറ്റിന്‍കര: അതിയന്നൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. വാര്‍ഷികം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എ.പി. ശശികുമാര്‍ അധ്യക്ഷനായി. കെ.പി. ശശിധരന്‍നായര്‍, കൊടങ്ങാവിള വിജയകുമാര്‍, എസ്. വിജയകുമാര്‍, പി. ലളിത, എം. ബിന്ദുറാണി, കെ. ശിവരാമന്‍, ലളിതകുമാരി, ശശികല, ഷിജി, ജി. വസന്ത, സന്ധ്യ, മായാറാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാര്‍ഷികത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര നടത്തി. കലാകായിക മത്സരങ്ങള്‍, സെമിനാര്‍ എന്നിവ നടത്തി. ഉന്നതവിജയം നേടിയവരെ ആദരിച്ചു.

More Citizen News - Thiruvananthapuram