കുറുങ്കുട്ടി എന്‍.എസ്.എസ്. കരയോഗം വാര്‍ഷികം നടത്തി

Posted on: 13 Sep 2015



നെയ്യാറ്റിന്‍കര: പാറശ്ശാല കുറുങ്കുട്ടി എന്‍.എസ്.എസ് കരയോഗം വാര്‍ഷികവും കുടുംബസംഗമവും നടത്തി. നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ ശൈലേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് എന്‍.ഗോപകുമാര്‍ അധ്യക്ഷനായി. കരയോഗം സെക്രട്ടറി ആര്‍.ജയകുമാരന്‍ നായര്‍, പ്രവീണ്‍കുമാര്‍, വനിതാ സമാജം പ്രസിഡന്റ് രാധ, ജി.സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. എസ്.കെ.അജയകുമാറിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. കലാ-കായിക മത്സരങ്ങള്‍ നടത്തി. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.

More Citizen News - Thiruvananthapuram