യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വവിദ്യാര്‍ഥി കുടുംബസംഗമം

Posted on: 13 Sep 2015



തിരുവനന്തപുരം: അലുമ്‌നി സീനിയര്‍ സിറ്റിസന്‍സ് അസോസിയേഷന്‍ (യുകാസ്‌ക) കുടുംബസംഗമം നടന്‍ മധു ഉദ്ഘാടനം ചെയ്തു. 80 വയസ്സ് തികഞ്ഞ അംഗങ്ങളെ ആദരിച്ചു.
പി.മാധവകൈമള്‍, ആര്‍.രാമകൃഷ്ണന്‍നായര്‍, പി.രവീന്ദ്രന്‍നായര്‍, പ്രൊഫസര്‍ സൂസന്‍ ജോസഫ്, ഡോ. ജി.എന്‍.പിള്ള, അഡ്വ. കെ.ശിവശങ്കരന്‍നായര്‍ എന്നിവര്‍ക്ക് മധു യുകാസ്‌കയുടെ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പ്രസിഡന്റ് എസ്.എ.അസീം അധ്യക്ഷനായി. സെക്രട്ടറി കെ.വിട്ടല്‍ദാസ്, ട്രഷറര്‍ വി.പ്രഭാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram