ഇ-സാക്ഷരതയിലൂടെയുള്ള ശാക്തീകരണം ലക്ഷ്യമിടുന്നു - മന്ത്രി പി.കെ.അബ്ദുറബ്ബ്‌

Posted on: 13 Sep 2015



തിരുവനന്തപുരം: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തിവരുന്ന സമ്പൂര്‍ണ ഇ-സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കായി നടത്തിയ ഇ-സാക്ഷരത പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പി.കെ.അബ്ദുറബ്ബ് നിര്‍വഹിച്ചു.
ഇ-സാക്ഷരതയിലൂടെയുള്ള മുന്നേറ്റം കേരളീയരുടെ ജീവിത നിലവാരം ഉയര്‍ത്തി സാമ്പത്തിക ശാക്തീകരണത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. മുന്‍മന്ത്രി എം.വിജയകുമാര്‍, ജയില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍, ഐ.ജി. ഗോപകുമാര്‍, ജയില്‍ ഡി.െഎ.ജി. ബി.പ്രദീപ്, ജയില്‍ സൂപ്രണ്ട് എ.ജി.സുരേഷ്, വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ.കുമാരന്‍ എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram