കേരള ജനതാ ടെയ്‌ലേഴ്‌സ് അസോസിയേഷന്‍

Posted on: 13 Sep 2015



തിരുവനന്തപുരം: തയ്യല്‍ തൊഴിലാളികളുടെ മുടങ്ങിക്കിടന്ന ക്ഷേമാനുകൂല്യങ്ങള്‍ അടിയന്തരമായി കൊടുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍ പറഞ്ഞു. ജനതാ ടെയിലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിഴിഞ്ഞം ജയകുമാര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കെ.സുബ്രഹ്മണ്യപിള്ള, ചാല സുരേന്ദ്രന്‍, കെ.ഉണ്ണികൃഷ്ണപിള്ള, ജസ്റ്റിന്‍ ഫ്രാന്‍സിസ്, സുജാത, പുളിമൂട്ടില്‍ ഉണ്ണി, നസീമാ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരവാഹികളായി സുജാത (പ്രസിഡന്റ്), പുളിമൂട്ടില്‍ ഉണ്ണി (ജനറല്‍ സെക്രട്ടറി), നസീമാ (വൈസ് പ്രസിഡന്റ്), ഡോളി (ജോയിന്റ് സെക്രട്ടറി), ജയശ്രീ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram