സുതാര്യകേരളത്തില്‍ ഒഴിവ്
Posted on: 13 Sep 2015
തിരുവനന്തപുരം: സുതാര്യകേരളം ജില്ലാ സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍, ഡി.ടി.പി. ഓപ്പറേറ്റര്‍, മെസഞ്ചര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ കഴിവുമുള്ളവര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അഭിമുഖം 14ന് രാവിലെ 10ന് കളക്ടറേറ്റില്‍ നടക്കും. രജിസ്ട്രേഷന് 9.30 മുതല്‍ 10.30 വരെ. ഫോണ്‍: 0471-2731300.