സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവം: യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ മാര്‍ച്ച് നടത്തി

Posted on: 12 Sep 2015



തിരുവനന്തപുരം: മുട്ടത്തറ പൊന്നറ സ്‌കൂള്‍ തകര്‍ന്ന് വീണ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മേയര്‍ കെ.ചന്ദ്രിക രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്.കൗണ്‍സിലര്‍മാര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു, സുഭാഷ് ബോസ്, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ പാളയം ഉദയകുമാര്‍, കൗണ്‍സിലര്‍മാരായ ജോണ്‍സണ്‍ ജോസഫ്, മുജീബ് റഹ്മാന്‍ മഹേശ്വരന്‍ നായര്‍, പദ്മകുമാര്‍, പെട്രീഷ്യ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram