ശാന്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന് സുവര്‍ണ ജൂബിലി ആഘോഷം തുടങ്ങി
Posted on: 12 Sep 2015
തിരുവനന്തപുരം: ശാന്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി ആഘോഷവും കുടുംബസംഗമവും ആരംഭിച്ചു.
മേയര്‍ അഡ്വ. കെ.ചന്ദ്രിക ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇ.എം.എസ്. ഉള്‍പ്പെടെ പ്രമുഖര്‍ താമസിച്ച ശാന്തിനഗറിന്റെ ശാന്തിയും സൗന്ദര്യവും തലസ്ഥാന നഗരത്തിന്റെ മുഖമാണെന്ന് മേയര്‍ പറഞ്ഞു. പി.വി. തോമസ് പണിക്കര്‍ അധ്യക്ഷനായി. ഡോ. എം.ബാലകൃഷ്ണന്, ആര്.സഞ്ജീവന് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. കെ.എസ്.തോമസ് പതാക ഉയര്‍ത്തി. അസോസിയേഷന് ഭാരവാഹികളായ ടി.ആര്.നീലകണ്ഠന്തമ്പി, ആര്.പി.നായര്‍, ബി.രഘുനാഥ്, ജി.കെ.രാജീവ് എന്നിവര്‍ പങ്കെടുത്തു. ശാന്തിനഗറില്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്ന പത്രസ്ഥാപനങ്ങളുടെ ഓര്‍മപുതുക്കുന്ന ചിത്രപ്രദര്‍ശനം ഉണ്ടായിരുന്നു. ഇ.എം.എസ്. ഉള്‍പ്പെടെ അസോസിയേഷനിലെ മരിച്ച അംഗങ്ങളുടെ അനുസ്മരണം, ഫോട്ടോ പ്രദര്‍ശനം, ചരിത്രനാള്‍ വഴിയിലെ സംഭവങ്ങളുടെ ചിത്രണം എന്നിവ ഉണ്ടായിരുന്നു. വൈകീട്ട് തമ്പാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ നടന്നു. വനിതാ കൂട്ടായ്മയും രാമകൃഷ്ണന് അവതരിപ്പിച്ച കീബോര്‍ഡ് മ്യൂസിക്കല്‍ ഫ്യൂഷനും നടന്നു. 12ന് സംവാദം, കുടുംബസംഗമം എന്നിവയും 13ന് രാവിലെ മെഡിക്കല്‍ ക്യാമ്പ്, ഓണസദ്യ, രാത്രി 7.30ന് ഗാനമേള എന്നിവയും ഉണ്ടായിരിക്കും. 13ന് വൈകീട്ട് 4.30ന് സുവര്‍ണജൂബിലി സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.