വക്കം തോപ്പിക്കവിള റോഡില്‍ വെള്ളക്കെട്ട്
Posted on: 12 Sep 2015
വക്കം: വക്കം നിലയ്ക്കാമുക്ക് റോഡില്‍ തോപ്പിക്കവിള റെയില്‍വെഗേറ്റിന് സമീപം റോഡിലെ വെള്ളക്കെട്ട് അപകടഭീഷണിയാകുന്നു. മൂന്നുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ റോഡ് പുഴയ്ക്ക് സമാനമായി. റോഡ് നിര്‍മ്മാണത്തിലെ പിഴവാണ് വെള്ളക്കെട്ടിന് കാരണമായി നാട്ടുകാര്‍ പറയുന്നത്. ഓടസംവിധാനം മാലിന്യം നിറഞ്ഞ് മൂടിയതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഓടകളില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്താത്തതും ഓട മൂടുന്നതിന് കാരണമായി. മഴ തുടരുകയാണെങ്കില്‍ ഗതാഗതം തടസ്സപ്പെടുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. റോഡിലെ വെള്ളക്കെട്ട് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുകയാണ്.