വിതുര വി.എച്ച്.എസ്.ഇ. അക്രമം: ഒരാഴ്ചയായിട്ടും തുമ്പില്ലാതെ പോലീസ്
Posted on: 12 Sep 2015
വിതുര: രാത്രി അതിക്രമിച്ചുകയറി വിതുര വി.എച്ച്.എസ്.ഇ.യില്‍ പതിനായിരങ്ങളുടെ നഷ്ടം വരുത്തിയ സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിടുന്നു. അക്രമികളെക്കുറിച്ച് ഒരുവിധ തുമ്പും ഇതുവരെ ലഭിച്ചില്ലെന്നാണ് വിതുര പോലീസ് പറയുന്നത്.
മൂന്നുതരത്തിലുള്ള സംശയങ്ങളാണ് സംഭവത്തെപ്പറ്റിയുള്ളത്. ഇതില്‍ രണ്ടെണ്ണം വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടതാണ്. സ്കൂളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട രണ്ട് സംഭവങ്ങളുമായി അക്രമത്തിന് ബന്ധമുണ്ടോയെന്ന കാര്യമാണ് പോലീസ് അന്വേഷിച്ചത്. മൂന്നാമത്തെ സംശയം സ്കൂള്പ്പരിസരത്ത് കളിക്കാന്‍ വരുന്ന ചിലരെപ്പറ്റിയാണ്.
ഊര്‍ജിതാന്വേഷണം ആവശ്യപ്പെട്ട് ഫ്രാറ്റ് മേഖലാ ഭാരവാഹികള്‍ ഡി.ജി.പി.ക്കും റൂറല്‍ എസ്.പി.ക്കും പരാതി നല്കി. സംഭവത്തിന് തുമ്പുണ്ടാക്കിയില്ലെങ്കില്‍ വിതുര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.