മിനി സിന്തറ്റിക് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
Posted on: 12 Sep 2015
വെമ്പായം: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മിനി സിന്തറ്റിക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നെടുവേലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുന്‍മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്തു. പാലോട് രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എസ്.രാജു, അല്സജിതാ റസല്‍, മുന്‍ എം.എല്‍.എ. കെ.ജി.കുഞ്ഞുകൃഷ്ണപിള്ള, ബി.എസ്.ചിത്രലേഖ, ബി.എസ്.ഗോപി പിള്ള, പ്രിന്‍സിപ്പല്‍ ഷെറീന, ഹെഡ്മിസ്ട്രസ് ജയശ്രീ, നുജുമുദ്ദിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.