ഉപഹാരം നല്കി
Posted on: 12 Sep 2015
വര്‍ക്കല: കേരള ശാസ്ത്രസാഹിത്യപരിഷത്ത് വര്‍ക്കല യൂണിറ്റിന്റെ നേതൃത്വത്തില്‍ വര്‍ക്കല ഗവ.എച്ച്.എസ്.എസ്സില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 36 വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്കി. കൗണ്‍സിലര്‍ ബിന്ദു, സ്കൂള്‍ പ്രിന്‍സിപ്പല്‍ ലത, പ്രഥമാധ്യാപിക ലളിത, പി.ടി.എ. പ്രസിഡന്റ് രഞ്ജിത്ത്, എസ്.എം.സി. ചെയര്മാന് അജി വേളിക്കാട, ശിവശങ്കരന് നായര്‍, പി.എം.വിമല്‍കുമാര്‍, എം.ആര്.വിമല്‍കുമാര്‍, എം.കാമില്‍, രഘു വര്‍ക്കല തുടങ്ങിയവര്‍ സംബന്ധിച്ചു.