വക്കം അബ്ദുള്‍ ഖാദറിന്റെ 72-ാമത് രക്തസാക്ഷിത്വദിനാചരണം

Posted on: 12 Sep 2015



വക്കം: നിലയ്ക്കാമുക്കിലുള്ള വക്കം ഖാദര്‍ അസോസിയേഷന്‍ ആന്‍ഡ് റിസര്‍ച്ച് ലൈബ്രറിയുടെ നേതൃത്വത്തില്‍ വക്കം അബ്ദുള്‍ ഖാദറിന്റെ 72-ാമത് രക്തസാക്ഷിത്വദിനം ആചരിച്ചു. വക്കം ഖാദറിനെ തൂക്കിലേറ്റിയ സമയമായ പുലര്‍ച്ചെ 5 മണിക്ക് കതിനാവെടി പൊട്ടിച്ച് ദിനാചരണത്തിന് തുടക്കംകുറിച്ചു. കായിക്കര കടവിലുള്ള വക്കം ഖാദര്‍ സ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പണവും സര്‍വമതപ്രാര്‍ത്ഥനയും നടന്നു. നിലയ്ക്കാമുക്ക് വക്കം ഖാദര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം അഡ്വ. ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ പ്രസിഡന്റ് എ.നസീമാബീവി അദ്ധ്യക്ഷയായി. സിനിമാ-സീരിയല്‍ താരം ജി.കെ.പിള്ള മുഖ്യപ്രഭാഷണം നടത്തി. മെയിന്റനന്‍സ് പ്രോജക്ടിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാപ്പഞ്ചായത്തംഗം എസ്.ശശാങ്കന്‍ നിര്‍വഹിച്ചു. വക്കം പഞ്ചായത്ത് പ്രസിഡന്റ് എ.സുലജ, പഞ്ചായത്തംഗം അഡ്വ. എസ്.ജോയി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അസോസിയേഷന്‍ സെക്രട്ടറി കെ.രാജേന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ ജെ.അഭിലാഷ് നന്ദിയും പറഞ്ഞു.

More Citizen News - Thiruvananthapuram