നാടന്‍ബോംബ് കൈവശം െവച്ച കേസില്‍ അറസ്റ്റില്‍

Posted on: 12 Sep 2015



പൂജപ്പുര: നാടന്‍ബോംബ് സൂക്ഷിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പുന്നയ്ക്കാമുകള്‍ മാങ്കറത്തല വീട്ടില്‍ ശ്രീജിത് ഉണ്ണിയാണ് (25) അറസ്റ്റിലായത്. മൂന്ന് തവണ ഗുണ്ടാ ആക്ട് പ്രകാരം ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പൂജപ്പുര പോലീസ് പറഞ്ഞു. രണ്ടു കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ മാസങ്ങളായി ഒളിവിലായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

More Citizen News - Thiruvananthapuram