ഉത്സവമായി ജെ.ബി.എസ്സില്‍ വിളവെടുപ്പുകാലം
Posted on: 12 Sep 2015
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗവ. ജെ.ബി.എസ്സിലെ വിദ്യാര്‍ഥികള്‍ക്കിത് വിളവെടുപ്പുകാലം. ജൈവവളം മാത്രം ഉപയോഗിച്ച് തങ്ങള്‍ കൃഷിചെയ്ത നല്ല നാടന്‍ പച്ചക്കറികളുടെ വിളവെടുപ്പ് വിദ്യാര്‍ഥികള്‍ ഉത്സവമാക്കി .
വിളവെടുപ്പിന്റെ ഉദ്ഘാടനം പ്രഥമാധ്യാപിക ടി.വി. കുമാരി ശൈലജ നിര്‍വഹിച്ചു. ചീര, വെണ്ടയ്ക്ക, മുളക്, കത്തിരി തുടങ്ങി എല്ലാ പച്ചക്കറികളും കുട്ടികളാണ് കൃഷിചെയ്തത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ക്കാണ് കൃഷിയുടെ ചുമതല.
മുടങ്ങാതെ വെള്ളമൊഴിച്ചും ജൈവവളം ചെയ്തുമാണ് കുട്ടികള്‍ പച്ചക്കറിക്കൃഷി ചെയ്തത്. നെയ്യാറ്റിന്‍കര കൃഷി ഓഫീസര്‍ സില്‍വസ്റ്റര്‍, കണ്‍വീനര്‍ അമ്പിലാല്‍ എന്നിവര്‍ പങ്കെടുത്തു.