ഡോക്ടറുടെ വീട്ടില്‍ മോഷണം; ജോലിക്കാരി അറസ്റ്റില്‍
Posted on: 12 Sep 2015
പേരൂര്‍ക്കട: ജോലിക്കു നിന്ന വീട്ടില്‍ നിന്ന് ചെക്ക് ബുക്കുകളും പണവും താക്കോല്‍ക്കൂട്ടങ്ങളുമായി കടന്നെന്ന കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. കരകുളം ചെക്കക്കോണം നവാസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന, വിതുര സ്വദേശിനി കുമാരിയാണ് (40) പേരൂര്‍ക്കട പോലീസിന്റെ പിടിയിലായത്.
പേരൂര്‍ക്കട മഹാരാജ കൊക്കോട് ഗാര്‍ഡന്‍സ് മയൂരത്തില്‍ ഡോക്ടര്‍ അനിതാ ബാലചന്ദ്രന്റെ വീട്ടില്‍ മോഷണം നടത്തിയെന്നാണ് കേസ്. കുറച്ചുനാളായി ഡോക്ടറുടെ വീട്ടില്‍ ജോലി നോക്കിവരികയായിരുന്നു ഇവര്‍. കഴിഞ്ഞദിവസം ഇവരെ കാണാതായതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഡോക്ടറുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. കുറ്റം സമ്മതിച്ച ഇവരുടെ പക്കല്‍ നിന്ന് ചെക്കുബുക്കുകളും പണവും കണ്ടെത്തിയിട്ടുണ്ട്. താക്കോല്‍ക്കൂട്ടം ലഭിച്ചിട്ടില്ല. കോടതിയില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു.