വാര്‍ഷിക സമ്മേളനം

Posted on: 12 Sep 2015



കിളിമാനൂര്‍: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ കിളിമാനൂര്‍ ബ്രാഞ്ച് വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി പ്രദീപ് താമരക്കുടി ഉദ്ഘാടനം ചെയ്തു. രാജാരവിവര്‍മ ആര്‍ട്ട്ഗ്യാലറിയില്‍ നടന്ന ചടങ്ങില്‍ കെ.മോഹനന്‍, ടി.എസ്.നിസാം, എ.ഷിഹാബുദ്ദീന്‍, സി.സുഗതന്‍, എ.പി.സന്തോഷ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എ.എം.ജാഫര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. എസ്.ഷിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ.എസ്. റിയാസ്, ബി.ശാന്തികുമാര്‍, പകല്‍ക്കുറി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി.എസ്.നിസാം-പ്രസി., എസ്.അനീഷ്-സെക്ര., ഹരിശങ്കര്‍ ജെ. കുറുപ്പ്-ട്രഷ.

More Citizen News - Thiruvananthapuram