വനിതാ ജീവനക്കാരിയെ അടിക്കടി സ്ഥലംമാറ്റുന്നത് മനുഷ്യാവകാശ കമ്മിഷന്‍ തടഞ്ഞു

Posted on: 12 Sep 2015



തിരുവനന്തപുരം: വനിതാജീവനക്കാരിയെ അടിക്കടി സ്ഥലംമാറ്റുന്നത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെത്തുടര്‍ന്ന് ഹാന്‍ടെക്‌സ് റദ്ദാക്കി.
20 വര്‍ഷം ഹാന്‍ടെക്‌സില്‍ താത്കാലിക ജീവനക്കാരിയായി പ്രവര്‍ത്തിക്കുകയും പിന്നീട് സ്ഥിരപ്പെടുകയും ചെയ്ത വി.ഷീലയുടെ സ്ഥലംമാറ്റമാണ് ഹാന്‍ടെക്‌സ് അവസാനിപ്പിച്ചത്.
കാട്ടാക്കട സ്വദേശിനിയായ ഷീലയെ ഒടുവില്‍ കൊല്ലം മേഖലയുടെ കീഴില്‍ മെഡിക്കല്‍കോളേജ് യൂണിറ്റിലേക്കാണ് സ്ഥലംമാറ്റിയത്. ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരിയാണ് ഷീല.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഷീലയ്ക്ക് നഗരത്തിലെ ഏതെങ്കിലും ഓഫീസിലേക്ക് സ്ഥലംമാറ്റം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ഗാര്‍മെന്റ് യൂണിറ്റിലേക്ക് സ്ഥലംമാറ്റം നല്‍കിയതായി ഹാന്‍ടെക്‌സ് എം.ഡി. മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

More Citizen News - Thiruvananthapuram