ദേശീയ വനം രക്തസാക്ഷിദിനാചരണം

Posted on: 12 Sep 2015



തിരുവനന്തപുരം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ വനം രക്തസാക്ഷിദിനാചരണം ആചരിച്ചു.
ജില്ലാ പ്രസിഡന്റ് ജി.ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന അനുസ്മരണ യോഗം കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ഖജാന്‍ജി എം.എസ്.ബിനുകുമാര്‍ ഉദ്ഘാടനംചെയ്തു. അനുസ്മരണ പ്രഭാഷണം സംസ്ഥാന സെക്രട്ടറി കെ.ശങ്കരന്‍നായര്‍ നടത്തി. ചുള്ളിമാനൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.ബാലകൃഷ്ണന്‍നായര്‍, സംസ്ഥാനക്കമ്മിറ്റിയംഗം സി.രാജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എല്‍.രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എന്‍.ബിന്ദുരാജ്, ജില്ലാ സെക്രട്ടറി ഷിജു എസ്.വി. നായര്‍, ഖജാന്‍ജി എ.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram