ബസ് റെയില്‍വേ ഗേറ്റ് തകര്‍ത്ത സംഭവം: വനിതാ േഗറ്റ് കീപ്പറെ വിദ്യാര്‍ഥികള്‍ അനുമോദിച്ചു
ബാലരാമപുരം: അടച്ചിട്ടിരുന്ന റെയില്‍വേ ഗേറ്റ് തകര്‍ത്ത് പാളത്തിലേക്ക് സ്കൂള്‍ ബസ് കയറിവന്നപ്പോള്‍ മനഃസാന്നിദ്ധ്യം കൈവിടാതെ അപകടം ഒഴിവാക്കിയ വനിതാ ഗേറ്റ് കീപ്പര്‍ക്ക് അനുമോദനവുമായി വിദ്യാര്‍ഥികളെത്തി. ആലുംമൂട്, തലയല്‍ െറയില്‍വേ ഗേറ്റിലെ കീപ്പര്‍ ലതയെയാണ് ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിലെ വിദ്യാര്‍ഥികള്‍ അഭിനന്ദിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് റെയില്‍വേ ഗേറ്റിലെത്തിയാണ് വിദ്യാര്‍ഥികള്‍ ലതയെ അനുമോദിച്ചത്. പ്രിന്‍സിപ്പല്‍ കിങ്സ്ലി ജോണ്‍, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുള്‍ സലാം, അംഗങ്ങളായ ബിജുലാല്‍, അനൂപ് കുമാര്‍, അധ്യാപകര്‍ എന്നിവര്‍ വിദ്യാര്‍ഥികളോടൊപ്പം ഉണ്ടായിരുന്നു.