ബാക്കത്തോണുമായി 'മാഡ്'

Posted on: 12 Sep 2015



തിരുവനന്തപുരം: അഗതിമന്ദിരങ്ങളില്‍ കഴിയുന്ന കുട്ടികളുടെ പ്രശ്‌നങ്ങളിലേക്ക് സമൂഹ ശ്രദ്ധയാകര്‍ഷിക്കാന്‍ മാഡ് (മേക്ക് എ ഡിഫറന്‍സ്) ബാക്കത്തോണുമായി വീണ്ടുമെത്തുന്നു. വാക്കത്തോണില്‍ നിന്ന് വ്യത്യസ്തമായി പങ്കെടുക്കുന്നവര്‍ പിന്നിലേക്ക് നടക്കുന്ന പരിപാടിയാണിത്. 13ന് മൂന്ന് മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി.
തിരുവനന്തപുരത്തിന് പുറമേ രാജ്യത്തെ 23 നഗരങ്ങളിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പരമാവധി ആളുകളെ ഉള്‍ക്കൊള്ളിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും 'മാഡി'ന്റെ തിരുവനന്തപുരം മേധാവി അനുരാഗ് പ്രമോദ് പറഞ്ഞു.
ഇന്ത്യയിലെ 23 നഗരങ്ങളിലായി 77 അഗതിമന്ദിരങ്ങളിലുള്ള നാലായിരത്തോളം കുട്ടികളുടെ ക്ഷേമത്തിനായി 'മാഡ്' പ്രവര്‍ത്തിക്കുന്നുണ്ട്.

More Citizen News - Thiruvananthapuram