അനുമോദനയോഗം

Posted on: 11 Sep 2015



തിരുവനന്തപുരം: കഞ്ചാംപഴിഞ്ഞി എന്‍.എസ്.എസ്. കരയോഗത്തിന്റെ അനുമോദനയോഗം കരയോഗം പ്രസിഡന്റ് ജി.ശ്രീകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ താലൂക്ക് യൂണിയന്‍ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ ശൈലേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എല്‍.സി., പ്ലസ് ടു, അബാക്കസ് എന്നീ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഗായത്രി ജി., ലക്ഷ്മി കൃഷ്ണന്‍, ദീപക് എന്നിവരെ അനുമോദിച്ചു. കാമ്പസ് സെലക്ഷനിലൂടെ ഉദ്യോഗം കരസ്ഥമാക്കിയ ആര്യ ആര്‍.എമ്മിനെയും അനുമോദിച്ചു. യോഗത്തില്‍ പ്രവീണ്‍, ഫാലലോചനന്‍ നായര്‍, പി.ഗിരികുമാര്‍, എസ്.ശ്രീധരന്‍ നായര്‍, എം.ശ്രീകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram