നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

Posted on: 11 Sep 2015



നെടുമങ്ങാട്: പിടിച്ചുപറി, മോഷണം, വധശ്രമം, ബലാത്സംഗം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതി തൊളിക്കോട് തേവന്‍പാറ വീട്ടില്‍ പോത്ത് ഷാജി (40) യെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു. വിതുര പോലീസ് സ്റ്റേഷനില്‍ നിന്ന് ഗുണ്ടാ ആക്ട് പ്രകാരം മൂന്നുതവണ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സൈഫുദ്ദീന്‍, സി.ഐ. സ്റ്റുവര്‍ട്ട് കീലര്‍, വലിയമല എസ്.ഐ. ബി.കെ.അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram